Reg No : Q44/90 & 850/99 Govt Regd No : CS-A6-11978/97

കേരള സര്‍ക്കാരിന്റെ " രാജീവ് ഗാന്ധി ഉപഭോക്തൃ സംരക്ഷണ" അവാര്‍ഡ് 2012 - രണ്ടാം സ്ഥാനം കേരള സംസ്ഥാന ഉപഭോക്തൃ സമിതിക്കു ലഭിച്ചിരിക്കുന്നു. ഡിസംബര്‍ 24 നു എറണാകുളം ഭാരത്‌ ടൂറിസ്റ്റ് ഹോമില്‍ വച്ച് നടക്കുന്ന ചടങ്ങില്‍ അവാര്‍ഡു വിതരണം ചെയ്യും.
ഉപഭോക്തൃ സംരക്ഷണ നിയമങ്ങള്‍ , പരിഹാരങ്ങള്‍ - പൊതുജന ബോധവല്‍ക്കരണവും നിയമ സഹായവും നല്‍കുന്ന സമിതിയാണ് കേരള സംസ്ഥാന ഉപഭോക്തൃ സമിതി

Thursday 15 November 2012

അനുഭവങ്ങള്‍ : മിസ്റ്റര്‍ വിപിന്‍ പതക് v/s പെപ്സി കോ ഇന്ത്യ

കുറച്ചു നാള്‍ മുമ്പ്  പെപ്സികോ എന്ന കോള  കമ്പനി  ‘Katrina Ka Number Crown Ke Under’ എന്ന  പരസ്യം നിര്‍മ്മിച്ച്‌ പുറത്തിറക്കിയിരുന്നു. കോള കുപ്പിയുടെ ക്യാപ് തുറന്നാല്‍  ഭാഗ്യമുണ്ടെങ്കില്‍ അതില്‍ കത്രീന കൈഫ്‌  സിനിമാ താരവുമായി  ഫോണില്‍  സംസാരിക്കാം  എന്ന  രീതിയില്‍ ആയിരുന്നു പരസ്യം ചെയ്തത്.  നിര്‍ഭാഗ്യവശാല്‍ നോയിഡയിലെ  വിപിന്‍ പതക്  എന്ന  ഒരു പ്രോഫഷനലിന്റെ ഫോണ്‍ നമ്പര്‍ ആയിരുന്നു പരസ്യത്തില്‍ കാണിച്ചിരുന്നത്. ഭാരതത്തിലെ ഏതാണ്ട് എല്ലാ ചാനലുകളിലും ആവര്‍ത്തിച്ചു പരസ്യം പ്രക്ഷേപണം ചെയ്തതോടു കൂടി വിപിന്‍ പതക്കിന്റെ ഫോണ്‍ നിര്‍ത്താതെ റിംഗ് ചെയ്യാന്‍ തുടങ്ങി. തന്റെ മൊബൈല്‍ സര്‍വീസ് പ്രോവൈഡര്‍ ആയ എയര്‍ടെല്‍ കമ്പനിയുമായി ബന്ധപ്പെട്ടപ്പോള്‍ യാതൊരു വ്യക്തതയും ഇല്ലാത്ത  മറുപടി അവരില്‍ നിന്നും ലഭിച്ചു.  പിന്നീടുള്ള അന്വേഷണത്തില്‍  പരസ്യം ഉണ്ടാക്കിയ പുകില്‍ ആണെന്ന് മനസ്സിലാക്കിയ വിപിന്‍ പെപ്സി കമ്പനിയുമായി ഫോണില്‍ ബന്ധപ്പെട്ടു എങ്കിലും ആശ്വാസകരമായ പ്രതികരണം അവരില്‍ നിന്നും ഉണ്ടായില്ല. തുടര്‍ന്ന് ദേശീയ ഉപഭോക്തൃ  സഹായ സമിതി (NCH)യുടെ നിര്‍ദ്ദേശ പ്രകാരം Advertising Standard Council of India യുടെയടുത്തു വിപിന്‍ പരാതിപ്പെട്ടു. അതിനെ തുടര്‍ന്ന് പരസ്യത്തില്‍ വന്ന തെറ്റ് അംഗീകരിക്കുവാനും വിപിന്റെ പരസ്യത്തിലുപയോഗിക്കപ്പെട്ട മൊബൈൽ നമ്പരിനു പകരമായി പുതിയ പ്രീ പെയ്ഡ് കണക്ഷന്‍ എടുത്തു നല്‍കുകയും നേരിട്ട ബുദ്ധിമുട്ടുകള്‍ക്ക് സ്വാന്ത്വനമായി പെപ്സി   കമ്പനി വക ധാരാളം സമ്മാനങ്ങള്‍ നല്‍കുകയും ചെയ്തു. 


 Story Collected From :
 http://www.nationalconsumerhelpline.in

Complaint no: 359987
Consumer’s Name: Shri Vipin Pathak
Complaint against: PepsiCo

 Translated By : Joe