Reg No : Q44/90 & 850/99 Govt Regd No : CS-A6-11978/97

കേരള സര്‍ക്കാരിന്റെ " രാജീവ് ഗാന്ധി ഉപഭോക്തൃ സംരക്ഷണ" അവാര്‍ഡ് 2012 - രണ്ടാം സ്ഥാനം കേരള സംസ്ഥാന ഉപഭോക്തൃ സമിതിക്കു ലഭിച്ചിരിക്കുന്നു. ഡിസംബര്‍ 24 നു എറണാകുളം ഭാരത്‌ ടൂറിസ്റ്റ് ഹോമില്‍ വച്ച് നടക്കുന്ന ചടങ്ങില്‍ അവാര്‍ഡു വിതരണം ചെയ്യും.
ഉപഭോക്തൃ സംരക്ഷണ നിയമങ്ങള്‍ , പരിഹാരങ്ങള്‍ - പൊതുജന ബോധവല്‍ക്കരണവും നിയമ സഹായവും നല്‍കുന്ന സമിതിയാണ് കേരള സംസ്ഥാന ഉപഭോക്തൃ സമിതി

Thursday 15 November 2012

അനുഭവങ്ങള്‍ : മിസ്റ്റര്‍ ശശി ഭൂഷന്‍ v/s പഞ്ചാബ്‌ നാഷണല്‍ ബാങ്ക്

  2012 സെപ്റ്റംബര്‍ മാസമാണ് ദേശീയ ഉപഭോക്തൃ സമിതിയുടെ സഹായത്തിനായി  ആവശ്യം ഉന്നയിച്ചത്. ന്യൂ ഡല്‍ഹിയിലെ പഞ്ചാബ്‌ നാഷണല്‍  ബാങ്കിന്റെ ബ്രാഞ്ചില്‍  സാലറി  അക്കൌണ്ട്  ഉടമയായ  ശശിഭൂഷന്‍ 2012 ആഗസ്ത് മാസം  ഇരുപത്തി അഞ്ചാം തീയതി   പ്രസ്തുത  ബാങ്കിന്റെ തന്നെ  എ ടി എമ്മില്‍ നിന്നും  പണം വലിക്കാന്‍   ചെന്നു.  കാർഡ് ഇട്ടതിനു ശേഷം  സ്ക്രീനിലെ നിര്‍ദ്ദേശങ്ങള്‍  അനുസരിച്ച് അദ്ദേഹം പാസ്സ്‌വേര്‍ഡ്‌  നല്‍കുവാന്‍ തുടങ്ങി. എന്നാല്‍ നാലക്ക  പാസ്‌ വേര്‍ഡിന്റെ രണ്ടക്കം നല്‍കിയപ്പോള്‍ എ ടി എം മെഷീന്‍  ഹാങ്ങായി  നിന്നു .   അദ്ദേഹം അല്‍പ്പ സമയം  വെയിറ്റ് ചെയ്തു വീണ്ടും  പണം  വലിക്കാന്‍ ആരംഭിച്ചപ്പോള്‍ ആണ് മനസ്സിലായത്‌  അക്കൌണ്ടില്‍ നിന്നും പതിനയ്യായിരം രൂപ കുറഞ്ഞിരിക്കുന്നു. അദ്ദേഹം ബാങ്കിന്റെ കസ്റ്റമര്‍ കെയറില്‍ വിളിച്ചു പരാതിപ്പെടുകയും   അതിനു അദേഹത്തിന് കമ്പ്ലൈന്റ് നമ്പര്‍ നല്‍കുകയും ചെയ്തു. അഞ്ചാം ദിവസം (ഇത്തരം കേസുകളിൽ ഏഴു ദിവസത്തിനുള്ളില്‍ പരിഹാരം  കണ്ടിരിക്കണം എന്നാണു നിയമം) ആഗസ്ത് മുപ്പതാം തീയതി  അദ്ദേഹത്തിന്റെ   പരാതി തള്ളിയിരിക്കുന്നതായി ഒരു എസ്  എം എസ് അറിയിപ്പ്  ലഭിക്കുകയുണ്ടായി.   എ ടി എം ട്രാന്‍സാക്ഷന്‍ തടസ്സമൊന്നു മില്ലാതെ നടന്നിരിക്കുന്നതായി അവര്‍  കണ്ടെത്തിയിരിക്കുന്നു എന്നതായിരുന്നു പരാതി  തള്ളാന്‍  കാരണമായി അവര്‍ പറഞ്ഞത്.

  ശ്രീമാന്‍ ശശിഭൂഷന്‍ ഉപഭോക്തൃ സമിതിയുമായി ബന്ധപ്പെട്ടു.  സേവനത്തില്‍  വന്ന വീഴ്ചയ്ക്ക് ബാങ്കിന്റെ ഭാഗത്തു നിന്നും  പരിഹാരം നല്‍കണം എന്ന് ശക്തമായി ആവശ്യപ്പെട്ടു.   ദേശീയ ഉപഭോക്തൃ  സമിതിയുടെ നിര്‍ദ്ദേശ പ്രകാരം ശശിഭൂഷന്‍ ആ ദിവസത്തെ എ ടി എം   റെക്കോര്‍ഡു  ഫൂട്ടേജ്  കാണിക്കുവാന്‍  ബാങ്ക് അധികൃതരോട് ആവശ്യപ്പെട്ടു.   എന്നാല്‍ ശക്തമായി  കസ്റ്റമറിന്  എതിരെ വാദിച്ചിരുന്ന  ബാങ്ക് ഉദ്യോഗസ്ഥര്‍ സമിതിയുടെ നിര്‍ദ്ദേശ പ്രകാരമുള്ള  ഈ  ആവശ്യം കേട്ടപ്പോള്‍ അതുവരെയുള്ള നയത്തില്‍ നിന്നും പിന്നോക്കം പോകുകയായിരുന്നു.  തുടര്‍ന്നുള്ള ചര്‍ച്ചയില്‍   പതിനയ്യായിരം രൂപയ്ക്ക് പുറമേ   ശശിഭൂഷന്‍ അനുഭവിച്ച വ്യഥയ്ക്കും മറ്റുമായി അയ്യായിരം  രൂപയും  ഏഴു ദിവസങ്ങള്‍ക്കുള്ളില്‍ എ ടി എം പരാതി പരിഹരിക്കത്തതിനാല്‍  റിസര്‍വ് ബാങ്ക് നിര്‍ദ്ദേശപ്രകാരമുള്ള   പ്രതിദിന ഫൈന്‍ ആയ  100 രൂപ വച്ച്  കാലതാമസം എടുത്ത അത്രയും ദിവസത്തെ തുകയും ഒരുമിച്ചു   ശശി ഭൂഷന്‍ നേടിയെടുക്കുകയും ചെയ്തു.


Story Collected From :
 http://www.nationalconsumerhelpline.in


Complaint no: 400136
Consumer’s Name: Mr. Shashi Bhushan, Delhi
Complaint against: Punjab National Bank

Executed BY: Joe